ഉദുമ ഭർതൃമതിയെ പീഡിപ്പിച്ച 4 പ്രതികൾ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യം തേടി

ബേക്കൽ: ഇരുപത്തിയഞ്ചുകാരിയായ ഉദുമ ഭർതൃമതിയെ പീഡിപ്പിച്ച കേസിൽ നാല് പ്രതികൾ കാസർകോട് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യം തേടി.

ബേക്കൽ സ്വദേശികളായ അബ്ദുൾ റഹിമാൻ, മുനീർ, ആസിഫ്, ബേവൂരിയിലെ അഷ്റഫ് എന്നിവരാണ് മുൻകൂർ ജാമ്യം തേടി കോടതിയിലെത്തിയത്.

പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, ബേക്കൽ പോലീസിനോട് കേസ് ഫയലുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു.

ഭർത്താവും, മൂന്ന് മക്കളുമുള്ള യുവതിയുടെ പരാതിയിൽ ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിൽ നാല് കേസുകളിലെ പ്രതികളാണ് മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്. ഒരു കേസിൽ ഒന്നാം പ്രതിയും, മറ്റ് നാല് പീഡനക്കേസ്സുകളിൽ കൂട്ട് പ്രതിയുമായ ബേക്കൽ സ്വദേശി സുഫൈൽ ഗൾഫിലാണ്.

യുവതിയുടെ ഭർത്താവിന്റെ സുഹൃത്തായ സുഫൈലാണ് പീഡനക്കേസ്സിന്റെ  ആസൂത്രകൻ.

യുവതിയുമായുണ്ടായ സൗഹൃദം മുതലെടുത്ത് യുവതിയെ പീഡിപ്പിച്ച സുഫൈൽ, പിന്നീട് യുവതിയെ മറ്റുള്ളവർക്ക് കാഴ്ചവെക്കുകയായിരുന്നു. ഇതിന് ശേഷം ഭർതൃമതിയുടെ നഗ്നചിത്രം സെൽഫോണിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു.

നഗ്നദൃശ്യം ചിത്രീകരിച്ചതായി പറയുന്ന സെൽഫോൺ  സുഫൈൽ ഗൾഫിലേക്ക് കൊണ്ടുപോയതിനാൽ ഫോൺ കണ്ടെത്താൻ അന്വേഷണ സംഘത്തിനായില്ല. 2016-ലാണ് പീഡനം നടന്നതായി യുവതി പറയുന്നത്. നാലു വർഷം മുമ്പ് നടന്ന പീഡന സംഭവത്തിൽ യുവതിയുടെ മൊഴിയല്ലാത്ത മറ്റ് തെളിവുകളൊന്നും, പോലീസിന്റെ പക്കലില്ല. നഗനദൃശ്യം ചിത്രീകരിച്ച സെൽഫോൺ കണ്ടെത്താനായാൽ, മാത്രമെ പോലീസിന് കേസന്വേഷണത്തിൽ എന്തെങ്കിലും തുമ്പ് ലഭിക്കും.

ഇപ്പോഴത്തെ സാഹചര്യത്തിൽ കേസ്സന്വേഷണം മുമ്പോട്ട് പോകാനുള്ള തെളിവൊന്നുമില്ലാതെ  ത്രിശങ്കുവിലാണ് പോലീസ്. യഥാർത്ഥ പ്രതികളെ ഉറപ്പിക്കാനും  പോലീസിനായിട്ടില്ല.

ഇതിനിടെ ഒരു ഓൺലൈൻ ചാനലിൽ, തന്നെ 18 പേർ പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി വെളിപ്പെടുത്തിയെങ്കിലും, കൂടുതൽ പേർക്കെതിരെ ഭർതൃമതി പോലീസിൽ പരാതിപ്പെട്ടതുമില്ല.

LatestDaily

Read Previous

പാറപ്പള്ളിയിൽ ജിന്ന് ചികിത്സ; 43 പവൻ സ്വർണ്ണാഭരണങ്ങൾ തട്ടി

Read Next

ഖമറുദ്ദീനെ അനുകൂലിച്ചും പ്രതികൂലിച്ചും സമ്മർദ്ദം