ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വകാര്യ സ്കൂൾ അധ്യാപകർക്കും ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടെന്ന് സുപ്രീം കോടതി. 1997 ഏപ്രിലിന് ശേഷം വിരമിച്ച അഞ്ച് വർഷത്തെ സേവനം പൂർത്തിയാക്കിയ സ്വകാര്യ സ്കൂൾ അധ്യാപകർക്ക് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടെന്ന് കോടതി വിധിച്ചു.
1972 ലെ പേയ്മെന്‍റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ടിലെ 2009 ലെ ഭേദഗതി ശരിവച്ച സുപ്രീം കോടതി, ഗ്രാറ്റുവിറ്റിയുടെ ആനുകൂല്യം സ്വകാര്യ സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകർക്കും ബാധകമായിരിക്കുമെന്നും പറഞ്ഞു.
നിയമനിർമ്മാണ പിഴവിന്‍റെ പേരിൽ അധ്യാപകർ അനുഭവിക്കുന്ന അനീതിയും വിവേചനവും മുൻകാല പ്രാബല്യത്തോടെ പരിഹരിക്കുന്നതാണ് ഭേദഗതിയെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.