പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ പരീക്ഷകളിൽ മാറ്റമുണ്ടാകില്ല.

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മധ്യ ജില്ലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാടിന് മുകളിലുള്ള അന്തരീക്ഷച്ചുഴിയും ബംഗാൾ ഉൾകടൽവരെ നിലനിൽക്കുന്ന ന്യൂനമർദപാത്തിയുമാണ് മഴയ്ക്ക് കാരണം.

K editor

Read Previous

ദുബായ് മുനിസിപ്പാലിറ്റിക്ക് ഗ്ലോബൽ ബിസിനസ് എക്സലൻസ് അവാർഡ് ലഭിച്ചു

Read Next

എം.വി ഗോവിന്ദന് പകരം ആര് മന്ത്രിയാകും? സിപിഎം യോഗം വെള്ളിയാഴ്ച