കാഞ്ഞങ്ങാട്ട് മുക്ക്പണ്ടത്തട്ടിപ്പ്

കാഞ്ഞങ്ങാട്: സ്വർണ്ണമെന്ന വ്യാജേന 15 പവന്റെ മുക്ക് പണ്ടം പണയം വെക്കാനെത്തിയ സ്ത്രീയേയും പുരുഷനേയും ഇന്നുച്ചയ്ക്ക് കാഞ്ഞങ്ങാട്ടെ സ്വകാര്യ ഫൈനാൻസിൽ പിടികൂടി.

15 പവന്റെ ഒറ്റമാലയാണ് ആഭരണം. ഐസ്്ലാന്റിന് സമീപം പ്രവർത്തിക്കുന്ന ശ്രീലക്ഷ്മി ഫൈനാൻസിലാണ് തട്ടിപ്പിന് ശ്രമമുണ്ടായത്. സംശയം തോന്നിയ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ തൊട്ടടുത്തുള്ള സജിഷ ജ്വല്ലറിയിൽ പരശോധിക്കാൻ സ്വർണ്ണമെത്തിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ആഴ്ചകൾക്ക് മുമ്പും ഇതേ ധനകാര്യ സ്ഥാപനത്തിൽ ഇവർ മുക്ക് പണ്ടം പണയം വെച്ച് 1 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.

ഇന്നലെ ധനകാര്യ സ്ഥാപന ഉടമയെ ഇവർ ഫോണിൽ ബന്ധപ്പെട്ട് രാവിലെ 15 പവൻ പണയപ്പെടുത്താനുണ്ടെന്നും,  3 ലക്ഷം വേണമെന്നും, ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ  അടിസ്ഥാനത്തിൽ സ്ഥാപന ഉടമ ബാങ്കിൽ നിന്നും പണം പിൻവലിച്ച് സ്ഥാപനത്തിലെത്തിച്ചു.

ഇന്ന് തട്ടിപ്പ് പുറത്തു വന്നതോടെയാണ് പഴയ പണ്ടം പരിശോധിക്കുകയും അതും മുക്ക് പണ്ടമാണെന്ന് കണ്ടെത്തുകയും ചെയ്തത്.

LatestDaily

Read Previous

ഫാഷൻ ഗോൾഡ്: ചന്തേരയിൽ ഇന്നലെ മാത്രം 14 കേസുകൾ

Read Next

പ്രതിഷേധം ശക്തമാക്കി യുവമോര്‍ച്ച; കമറുദ്ദീനെ പൊതുവേദികളില്‍ തടയും