ആനന്ദം പരമാനന്ദം; ചിത്രത്തിൻ്റെ ടൈറ്റിൽ പങ്കുവച്ച് മമ്മൂട്ടി

ഷാഫി സംവിധാനം ചെയ്യുന്ന ആനന്ദം പരമാനന്ദം എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ മെഗാസ്റ്റാർ മമ്മൂട്ടി പുറത്തുവിട്ടു. സിന്ധുരാജിന്റെ തിരക്കഥയിൽ ഒരുക്കുന്ന ഫാമിലി ഹ്യൂമർ എന്‍റർടെയ്നറാണ് ചിത്രം.

സപ്തതരംഗ് ക്രിയേഷൻസിന്‍റെ ബാനറിൽ ഒ.പി.ഉണ്ണികൃഷ്ണൻ, സന്തോഷ് വള്ളക്കാലിൽ, പി.എസ്.പ്രേമാനന്ദൻ, ജയ ഗോപാൽ, കെ.മധു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഇന്ദ്രൻസ്, ഷറഫുദ്ധീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അനഘ നാരായണനാണ് നായിക. അജു വർഗീസ്, ബൈജു സന്തോഷ് എന്നിവരാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോവിന്ദ് പൈ, സാമിഖ്, കൃഷ്ണചന്ദ്രൻ, വനിത കൃഷ്ണചന്ദ്രൻ, നിഷ സാരംഗ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read Previous

കേരളത്തിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകളിൽ ഇന്ധന പ്രതിസന്ധി

Read Next

ദാവൂദ് ഇബ്രാഹിമിനെ കണ്ടെത്തുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം!