ഫാഷൻ ഗോൾഡ് തട്ടിപ്പ് വക മാറ്റിയത് 7 കോടി

∙ പണം വകമാറ്റിയത്  ഖമറു – പൂക്കോയമാരുടെ  സ്വന്തം പേരിലുള്ള ഖമർ ഫാഷൻ ഗോൾഡിലേക്ക്

∙ ബംഗളൂരുവിൽ റിയൽ എസ്റ്റേറ്റ്

കാഞ്ഞങ്ങാട്:  നൂറുകോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഫാഷൻഗോൾഡ് ഇന്റർനാഷണൽ പ്രൈവറ്റ്  ലിമിറ്റഡ് എന്ന തട്ടിപ്പു സ്ഥാപനം വക മാറ്റിയത് 6,23  കോടി രൂപ. കൃത്യമായിപ്പറഞ്ഞാൽ 6,23,05,053.02 കോടി രൂപ.

എം. സി. ഖമറുദ്ദീൻ എംഎൽഏ ചെയർമാനും, ചന്തേരയിലെ ടി. കെ. പൂക്കോയ തങ്ങൾ മാനേജിംഗ് ഡയറക്ടറുമായ ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വർണ്ണാഭരണശാല  നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച പണത്തിൽ നിന്നാണ് 6, 23  കോടി രൂപ ഖമറുദ്ദീന്റേയും, ടി. കെ. പൂക്കോയ തങ്ങളുടെയും സ്വന്തം പേരിലുള്ള  രണ്ട് സ്ഥാപനങ്ങളിലേക്ക് വക മാറ്റിയത്.

2016-17 ൽ എം. സി. ഖമറുദ്ദീന്റെ ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി കൊച്ചി കേന്ദ്രമാക്കിയുള്ള  കമ്പനി രജിസ്ട്രാർക്ക് സമർപ്പിച്ച ബാലൻസ് ഷീറ്റിലാണ് കോടികൾ വകമാറ്റിയ രഹസ്യത്തിന് തെളിവുകൾ ലഭിച്ചത്. ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന ജ്വല്ലറിയിലേക്ക് നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച കോടികളിൽ  നിന്ന് 2017-ൽത്തന്നെ 5 കോടി 80.5 ലക്ഷം രൂപ (5,28,05,063.02) ആസൂത്രിതമായി വകമാറ്റിയിട്ടുണ്ട്.

ഈ കോടികൾ  ന്യൂഫാഷൻ ഗോൾഡ്   ഇന്റർനാഷണൽ എന്ന സ്ഥാപനത്തിലേക്ക് വക മാറ്റിയതായി  ഫാഷൻ ഗോൾഡിന്റെ ബാലൻസ് ഷീറ്റ് രേഖകൾ വെളിപ്പെടുത്തുമ്പോൾ,  ഈ ന്യൂഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന  സ്ഥാപനം എം. സി. ഖമറുദ്ദീന്റെയും, ടി. കെ. പൂക്കോയ തങ്ങളുടെയും സ്വന്തം പേരിൽ മാത്രമുള്ളതാണ്. ആർക്കും പിടികൊടുക്കാതെ അതിരഹസ്യമായി പണം വകമാറ്റാൻ വേണ്ടി മാത്രം ആരംഭിച്ച അനുബന്ധ സ്ഥാപനമാണ് ന്യൂഫാഷൻ ഗോൾഡ്.

ഫാഷൻഗോൾഡ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ജ്വല്ലറിയുടെ 2016-17 വർഷ ബാലൻസ്  ഷീറ്റിൽ കണ്ടെത്തിയ മറ്റൊരു വൻപണം വകമാറ്റൽ  തട്ടിപ്പ് നടന്നിട്ടുള്ളത് എം. സി. ഖമറുദ്ദീന്റെ സ്വന്തം പേരിൽ  കമ്പനി നിയമമനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള ഖമർ ഫാഷൻ ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലേക്കാണ്.

ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ നിന്ന് 95 ലക്ഷം   രൂപ ഖമർ ഫാഷൻഗോൾഡിലേക്ക് വകമാറ്റിയത് 2016-17 വർഷമാണ്.  ഫാഷൻ ഗോൾഡ്  കമ്പനി പൊളിക്കാൻ തീരുമാനിച്ചതിന് ശേഷം ബോധപൂർവ്വമുള്ള പണം വകമാറ്റലാണ് ഖമറുദ്ദീനും, പൂക്കോയയും നടത്തിയിട്ടുള്ളത്.

ഖമർ ഫാഷൻ ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം കമ്പനിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും,  ന്യൂഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന സ്ഥാപനം കമ്പനി ആയി രജിസ്റ്റർ  ചെയ്യാതിരുന്നത് തട്ടിപ്പ് പുറത്തു വരാതിരിക്കാനും വക മാറ്റിയ 7 കോടി രൂപ പോയ വഴികൾ കണ്ടുപിടിക്കാതിരിക്കാനുമാണ്.

നിക്ഷേപത്തുക ഈ രീതിയിൽ സ്വന്തം കമ്പനിയിലേക്ക് വകമാറ്റിയ ശേഷം രണ്ട് ഡയറക്ടർമാരെ, കമ്പനി ഒഴിവാക്കുകയും ഖമർ   ഗോൾഡ് കമ്പനി പൂക്കോയയുടെയും ഖമറുദ്ദീന്റെയും പേരിൽ മാത്രം നിലനിർത്തുകയുമായിരുന്നു.

ഖമർ ഫാഷൻ ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആദ്യം കമ്പനി നിയമത്തിൽ  രജിസ്റ്റർ ചെയ്തത് 4 ഡയറക്ടർമാരെ ഉൾക്കൊള്ളിച്ചാണ്. മൊയ്്ലാക്കിരിയില്ലത്ത് ഖമറുദ്ദീൻ, അഞ്ചില്ലത്ത് മുഹമ്മദ്കുഞ്ഞി, ടി. കെ. പൂക്കോയ തങ്ങൾ, കപ്പണയിൽ സൈനുദ്ദീൻ എന്നിവരാണ് ഖമർ ഗോൾഡിലുള്ള നാല് ഡയറക്ടർമാർ. ഇവരിൽ അഞ്ചില്ലത്ത് മുഹമ്മദ്കുഞ്ഞിയും, കപ്പണയിൽ സൈനുദ്ദീനും ഖമർഫാഷൻ ഗോൾഡിൽ നിന്ന് രാജിവെച്ചൊഴിഞ്ഞതായും, ബാലൻസ് ഷീറ്റ് രേഖകളിൽ കാണുന്നു.

ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിൽ കോടികൾ മുടക്കിയ അഞ്ചില്ലത്ത് മുഹമ്മദ് കുഞ്ഞിയേയും, കപ്പണയിൽ സൈനുദ്ദീനേയും,  ഡയറക്ടർമാരാക്കി എം. സി. ഖമറുദ്ദീൻ സ്വന്തം പേരിൽ ഖമർ ഫാഷൻ ഗോൾഡ്  പ്രൈവറ്റ് ലിമിറ്റഡ് ആരംഭിച്ചതിന്റെ രഹസ്യം ഫാഷൻ ഗോൾഡിൽ കുന്നുകൂടിയ നിക്ഷേപം വകമാറ്റാൻ തന്നെയാണെന്നും  ബോധ്യപ്പെട്ടിട്ടുണ്ട്.

LatestDaily

Read Previous

ഖമറുദ്ദീൻ ഇനിഎത്ര നാൾ പിടിച്ചു നിൽക്കും

Read Next

ലക്ഷ്യം അധികാരമാകരുത്