കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വോട്ടര്‍പട്ടിക പരസ്യമാക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വോട്ടർപട്ടികയുടെ സുതാര്യതയെച്ചൊല്ലി തർക്കം. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിന് മുന്നോടിയായി വിവാദ വിഷയമായി മാറിയിരിക്കുകയാണ്. ആനന്ദ് ശർമ്മ, ശശി തരൂർ, മനീഷ് തിവാരി, പൃഥ്വിരാജ് ചവാൻ, കാർത്തി ചിദംബരം എന്നിവരുൾപ്പെടെയുള്ള നേതാക്കൾ വോട്ടർപട്ടിക പരസ്യപ്പെടുത്തണമെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

ദേശീയ തലത്തിൽ 9,000 ത്തോളം പ്രതിനിധികളുടെ വോട്ടർ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നാണ് എ.ഐ.സി.സിയുടെ അവകാശവാദം. എന്നാൽ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇതിനെതിരെ രംഗത്തെത്തി. പട്ടിക തയ്യാറാക്കിയ രീതിയെയും അത് പരസ്യമാക്കാൻ നേതൃത്വത്തിന്‍റെ വിമുഖതയെയും അവർ ചോദ്യം ചെയ്യുകയാണ്.

K editor

Read Previous

സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; ആംഫെറ്റാമൈന്‍ മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു

Read Next

ഇന്നും മഴ തന്നെ; സംസ്ഥാനത്ത് 7 ജില്ലകളില്‍ യെല്ലോ അലർട്ട്