ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്: ചെങ്കള തൈവളപ്പിൽ ക്വാർട്ടേഴ്സിൽ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യക്കിടയാക്കിയ കാരണം തേടി പോലീസ്.
തിരുവനന്തപുരം സ്വദേശിയും, തയ്യൽതൊഴിലാളിയുമായ മിഥിലാജ് 55, ഭാര്യ പൊവ്വൽ മാസ്തിക്കുണ്ടിലെ സാജിദ 30, മകൻ ഫഹദ് 13, എന്നിവരെയാണ് ഇന്നലെ രാവിലെ 11-30 മണിയോടെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിഷദ്രാവകം അകത്തുചെന്നാണ് മരണമെന്നാണ് പ്രാഥമിക വിവരം. വിഷക്കുപ്പി മൃതദേഹങ്ങൾക്കരികിൽ കണ്ടെത്തി. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹത്യയെന്നാണ് നാട്ടുകാർ പോലീസിന് നൽകിയ സൂചനയെങ്കിലും, പൂർണ്ണമായും പോലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല.
മിഥിലാജിന് ബാങ്കിലുൾപ്പെടെ കടബാധ്യതയുള്ളതായും സൂചനയുണ്ട്. കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതിന് പിന്നിൽ കട ബാധ്യതയല്ലാതെ മറ്റ് കാരണങ്ങളുണ്ടോയെന്ന് കണ്ടെത്തുന്നതിനായി വിദ്യാനഗർ പോലീസ് ഇന്ന് ആത്മഹത്യ നടന്ന വീടും പരിസരവും പരിശോധിക്കും. മൃതദേഹത്തിനരികിൽ ആത്മഹത്യാക്കുറിപ്പുണ്ടോയെന്ന് കണ്ടെത്താനും പോലീസ് ശ്രമിക്കും.
പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലുള്ള മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും.
വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ട മിഥ്്ലാജിന്റെയും സാജിദയുടെയും പ്രണയ വിവാഹമായിരുന്നു. നാല് വർഷമായി തൈവളപ്പിലെ വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത് താമസിക്കുന്നത്