വിഴിഞ്ഞത്തെ 335 കുടുംബങ്ങള്‍ക്ക് വീട്ടുവാടക നല്‍കും

തിരുവനന്തപുരം: വിഴിഞ്ഞം സമരം പരിഹരിക്കാനുള്ള ആശ്വാസനടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 335 കുടുംബങ്ങൾക്ക് സർക്കാർ വാടകവീടുകൾ നൽകും. പ്രതിമാസം 5,500 രൂപ വാടകയായി നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

മുട്ടത്തറയിൽ കണ്ടെത്തിയ ഭൂമിയിൽ ഫ്ലാറ്റ് നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ ഫ്ലാറ്റിന്‍റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കും. ഇതിനായി ടെണ്ടർ വിളിക്കും. പുനരധിവാസ പാക്കേജ് എത്രയും വേഗം നടപ്പാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Read Previous

കെ.കെ രാഗേഷിനെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാണോയെന്ന് വിടി ബൽറാം

Read Next

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വര്‍ധനവ്