ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട്: ആദ്യകാല പ്രവാസിയും കാഞ്ഞങ്ങാട്ടെ വ്യാപാരിയുമായിരുന്ന കൊളവയൽ ആസ്കാപ്പള്ളിക്ക് സമീപത്തെ എം.ഏ. ഷാഫി ഹാജി 76, അന്തരിച്ചു. നേരത്തെ അബുദാബിയിൽ വ്യാപാരിയായിരുന്ന ഷാഫി കാഞ്ഞങ്ങാട്ട് കോൺകോഡ് ഫൂട് വെയർ എന്ന സ്ഥാപനവും കോട്ടച്ചേരി ട്രാഫിക്ക് സർക്കിളിന് സമീപം മെഡിക്കൽ സ്റ്റോറും നടത്തിയിരുന്നു. കാഞ്ഞങ്ങാട്ട് നിന്ന് മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന എക്സ്റേ എന്ന പേരിലുള്ള സായാഹ്ന ദിനപത്രവും വാർത്താ വാരികയും ഷാഫിയുടെ ഉടമസ്ഥതയിലായിരുന്നു.
മുട്ടുന്തല മുസ്്ലം ജമാഅത്ത് കമ്മിറ്റിയുടെ ആദ്യകാല ഭാരവാഹിയായിരുന്ന ഷാഫി പ്രദേശത്തെ മത- സാംസ്ക്കാരിക മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു. കബറടക്കം ഇന്ന് രാവിലെ കൊളവയൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തി.
മുട്ടുന്തലയിലെ സൈനബ, കോഴിക്കോട്ടെ സുഹ്്റ എന്നിവർ ഭാര്യമാരാണ്. മക്കൾ: സഫീർ, ഫൗസിയ, ഷഫീഖ്, ഫിറോസ്, സാജിദ നൂറ, ശഹസാദ്, സഹീദ്, ആഷിഖ്. മരുമക്കൾ:ജംഷീന, ഫർസാന, സജ്ന, ഹാശിഫ, ഹസീന, ഹനീഫ, കുഞ്ഞാമത്. മുട്ടുന്തല അന്തായി ഹാജിയുടെയും നഫീസ ഹജ്ജുമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ഹുസൈൻ, ഇസ്മയിൽ, ഖദീജ, പരേതനായ ഹസൈനാർ