സാമ്പത്തിക ബാധ്യത: വ്യാപാരിയും ഭാര്യയും അപ്രത്യക്ഷരായി

പയ്യന്നൂര്‍: സാമ്പത്തിക ബാധ്യതയെ തുടർന്ന് വ്യാപാരിയും ഭാര്യയും വീട്ടിൽ കത്തെഴുതി വെച്ച് നാടുവിട്ടു. മാത്തിൽ വടശേരി സ്വദേശിയും പ്രാന്തം ചാലിൽ പെരുമാൾമെറ്റൽസ് വ്യാപാരിയുമായ ഗണേശൻ 51, ഭാര്യ മല്ലിക 42, എന്നിവരെ കാണാനില്ലെന്നാണ്  സഹോദരൻ പെരിങ്ങോം പോലീസിൽ പരാതി നൽകിയത്.

ഇന്നലെ രാവിലെ സ്കൂളിൽ പോകാനൊരുങ്ങുകയായിരുന്ന മകനോട് മംഗളൂരുവിൽ  ആശുപത്രിയിൽ പോകുന്നുവെന്ന് പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നിറങ്ങിയത്. പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുറിയിൽ ജ്യേഷ്ഠസഹോദരന്കത്തെഴുതി വെച്ചത് കണ്ടത്.

തുടർന്ന് പെരിങ്ങോം പോലീസിൽ പരാതി ക്കൊപ്പം എഴുതി വെച്ച കത്തും നൽകുകയായിരുന്നു. മാത്തിൽ ടൗണിൽ  പ്രവര്‍ത്തിച്ചുവന്നിരുന്ന പെരുമാള്‍ മെറ്റല്‍സ് കട പൂട്ടിയ ശേഷം സമീപകാലത്താണ് ഉടമയായ വടശ്ശേരിയിലെ ഗണേശൻ പ്രാന്തം ചാലിൽ പെരുമാൾമെറ്റൽസ് എന്ന പേരിൽ കട തുടങ്ങിയത്.

അടുപ്പക്കാരായ ചിലർക്കയച്ച വാട്‌സാപ്പ് സന്ദേശത്തിലും കടബാധ്യതയുടെ സൂചനകൾ പുറത്തു വന്നിട്ടുണ്ട്.ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്.പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.

LatestDaily

Read Previous

‘ഓണത്തെ തെറ്റായി വ്യാഖ്യാനിച്ചവരാണ് ഇടത് ബുദ്ധിജീവികൾ; ബിജെപി സത്യം തുറന്ന് കാണിക്കും’

Read Next

വനംവകുപ്പ് പിടികൂടിയ നായാട്ട് സംഘത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും