ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: പാലിയേക്കരയിൽ റോഡ് നന്നാക്കാതെ എങ്ങനെ ടോൾ പിരിച്ചെടുക്കുമെന്ന് ഹൈക്കോടതി. റോഡ് നന്നാക്കാൻ പുതിയ കരാറുകാരെ ചുമതലപ്പെടുത്തിയാൽ പഴയ കരാറുകാരന് ടോൾ പിരിച്ചെടുക്കാൻ കഴിയുമോയെന്ന് ഹൈക്കോടതി ചോദിച്ചു.
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയുടെ കരാർ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡാണ് ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ റോഡ് ശരിയായി നന്നാക്കാനോ സഞ്ചാരയോഗ്യമാക്കാനോ അവർ തയ്യാറായില്ല. അതിനാൽ റോഡിലെ കുഴികൾ നികത്താൻ മറ്റൊരു കരാറുകാരനെ ചുമതലപ്പെടുത്തിയതായി ദേശീയപാത അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു.
ഈ ഘട്ടത്തിലാണ് പഴയ കരാറുകാരനായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിന് ടോൾ പിരിക്കാൻ എങ്ങനെ കഴിയുന്നമെന്ന ചോദ്യം ഹൈക്കോടതി ഉന്നയിച്ചത്. ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) കൃത്യമായ വിശദീകരണം നൽകണം.