ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതോടെ രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ ആദ്യ അഴിച്ചുപണിയുണ്ടാകുമെന്ന് വ്യക്തം. നിലവിലെ നിയമസഭാ സമ്മേളനം അവസാനിച്ച ശേഷം എം.വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവയ്ക്കും. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം മന്ത്രിസ്ഥാനത്തിന് പകരക്കാരനെ സി.പി.എം തേടും. സജി ചെറിയാൻ ഒഴിഞ്ഞ ഒഴിവ് നികത്താതെ കിടക്കുന്നുണ്ടെങ്കിലും പകരം നിയമനം ഇപ്പോഴുണ്ടായേക്കില്ലെന്നാണ് സൂചന.
തളിപ്പറമ്പ് എം.എൽ.എ എം.വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവയ്ക്കുമ്പോൾ കണ്ണൂർ ജില്ലക്കാരനെ തന്നെ പകരം കൊണ്ടുവരണം എന്ന രീതിയിലാണ് ഇപ്പോള്‍ ചർച്ചകള്‍ പുരോഗമിക്കുന്നത്. അങ്ങനെയെങ്കിൽ തലശ്ശേരി എംഎൽഎ എഎൻ ഷംസീറാണ് ഏറ്റവും സാധ്യതയുള്ള സ്ഥാനാർത്ഥി. തുടക്കം മുതൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിൽ അദ്ദേഹത്തിന്‍റെ പേരുണ്ടായിരുന്നു.