അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തമിഴ്നാട്ടിലും സമീപ പ്രദേശങ്ങളിലും ചുഴലിക്കാറ്റ് വീശുന്നുണ്ട്. തമിഴ്നാട്ടിൽ നിന്ന് മദ്ധ്യപ്രദേശിലേക്ക് ഒരു ന്യൂനമർദ്ദ പാത്തിയും നിലനില്‍ക്കുന്നു. ഇതിന്‍റെ ഫലമായി അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ഇന്നും നാളെയും (ഓഗസ്റ്റ് 31, സെപ്റ്റംബർ 1) കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) പ്രവചിച്ചിട്ടുണ്ട്.

വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

01-09-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

K editor

Read Previous

ടിപി കേസ് പ്രതികൾ പരോളില്‍ ഇറങ്ങിയപ്പോൾ മറ്റു കേസുകളിൽ പ്രതിയായി: മുഖ്യമന്ത്രി

Read Next

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; മുഖ്യമന്ത്രി യൂണിയനുകളുമായി 5ന് ചര്‍ച്ച നടത്തും