ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: കെ.എസ്.ആർ.ടി.സി ശമ്പള വിതരണത്തിന് 103 കോടി രൂപ സംസ്ഥാന സർക്കാർ നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ് നടപടി. ഹർജി കൂടുതൽ വാദം കേൾക്കുന്നതിനായി നാളത്തേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഉത്സവബത്തയും നൽകുന്നതിനായി കെ.എസ്.ആർ.ടി.സിക്ക് 103 കോടി രൂപ നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടുരുന്നു. ഈ തുക സെപ്റ്റംബർ ഒന്നിന് മുമ്പ് നൽകണമെന്നും നിർദേശമുണ്ട്. ഇതിനെതിരെയായിരുന്നു സംസ്ഥാന സർക്കാരിന്റെ അപ്പീൽ. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.