ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: നിയമസഭയിലെ ചോദ്യങ്ങൾക്ക് ഒരേ മറുപടി ആവർത്തിച്ചതിന് മന്ത്രി വീണയ്ക്ക് താക്കീത് നൽകിയെന്ന വാർത്തകൾ നിഷേധിച്ച് സ്പീക്കർ എം ബി രാജേഷ്. താക്കീത്, ശാസനം തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നും മന്ത്രിയുടേത് ശരിയായ പ്രവണതയല്ലെന്നും അത് ആവർത്തിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും സ്പീക്കർ നിയമസഭയിൽ നൽകിയ വിശദീകരണത്തിൽ പറഞ്ഞു.
ഫെബ്രുവരി 22 ന് പരിഗണിച്ച നക്ഷത്രചിഹ്നമുള്ള ചോദ്യത്തിന്റ പിരിവുകള്‍ക്ക് ആരോഗ്യ മന്ത്രി നല്‍കിയ മറുപടി ഒരേ രൂപത്തിലുള്ളതാണെന്നും അവകാശലംഘനമാണെന്നും കാണിച്ച് കോണ്‍ഗ്രസ് നിയമസഭാകക്ഷി സെക്രട്ടറി എ.പി. അനില്‍കുമാര്‍ പരാതി നല്‍കിയിരുന്നു. ഇതേതുടർന്ന് താൻ ആരോഗ്യമന്ത്രിയോട് പ്രതികരണം തേടിയിരുന്നു. സർക്കാരിന് ലഭ്യമായ ഉത്തരമാണ് നൽകുന്നത്. ചോദ്യങ്ങൾ പരസ്പരം ബന്ധപ്പെട്ടതിനാലാണ് സംയോജിത ഉത്തരം ലഭ്യമാക്കിയത്. നിയമസഭയിലെ ചോദ്യങ്ങളിൽ നിന്ന് മനപ്പൂർവ്വം ഒഴിഞ്ഞുമാറുന്ന സമീപനമല്ല താൻ സ്വീകരിച്ചതെന്നും ആരോഗ്യമന്ത്രി മറുപടി നൽകി.
ഇതിന് പിന്നാലെയാണ് അനിൽ കുമാറിൻ താൻ മറുപടി നൽകിയത്. ഒരു ചോദ്യത്തിന്റെ വ്യത്യസ്ത പിരിവുകള്‍ക്ക് ഒരേ മറുപടി നല്‍കിയ നടപടി ശരിയായ പ്രവണതയല്ല. ഭാവിയില്‍ ഇക്കാര്യം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രിയെ അറിയിക്കാന്‍ ഉത്തരവിറക്കിയിട്ടുണ്ടെന്ന് അനില്‍ കുമാറിന്റെ പരാതിക്ക് താന്‍ മറുപടി നല്‍കിയിരുന്നുവെന്നും സ്പീക്കര്‍ എം.ബി. രാജേഷ് വ്യക്തമാക്കി.