ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാൻ സഹായിക്കാനുള്ള ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജീവനക്കാർക്ക് ശമ്പളവും ഉത്സവബത്തയും നൽകാൻ കെ.എസ്.ആർ.ടി.സിക്ക് 103 കോടി രൂപ അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ നിയമപരമായോ, കരാർ പ്രകാരമോ ബാധ്യതയില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം.
2021-22 കാലയളവിൽ കെ.എസ്.ആർ.ടി.സിക്ക് 2037 കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ടെന്നും കൂടുതൽ സാമ്പത്തിക ബാധ്യതയൊന്നും വരുത്തിവയ്ക്കാൻ കഴിയില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. സർക്കാർ സാമ്പത്തിക സഹായം നൽകണമെന്നത് ജീവനക്കാർ പോലും ഉന്നയിക്കാത്ത ആവശ്യമാണെന്നും സർക്കാർ അപ്പീലിൽ പറയുന്നു.