പൈപ്പ് നന്നാക്കാന്‍ വീട്ടിൽക്കയറി പതിനഞ്ചുകാരിയെ പീഡിപ്പിച്ചു

ബദിയടുക്ക: വീട്ടിലെ പൊട്ടിയ ജലവിതരണ പൈപ്പ് നന്നാക്കാന്‍ വന്നയാള്‍ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പത്താംതരം വിദ്യാര്‍ഥിനിയെയാണ് പൈപ്പ് റിപ്പയർ തൊഴിലാളി  പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

സംഭവത്തില്‍ പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് പെര്‍ള ഇടിയടുക്കയിലെ ആലിക്കുഞ്ഞിയെ 62, അറസ്റ്റ് ചെയ്തു. ആഗസ്ത് 27-നാണ് സംഭവം. വീട്ടില്‍ പൊട്ടിയ പൈപ്പ് നന്നാക്കുന്നതിനായി ആലിക്കുഞ്ഞിയെ വിളിച്ചിരുന്നു.

ഇയാള്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. പൈപ്പ് നന്നാക്കാനെന്ന വ്യാജേന അകത്തുകയറിയ ആലിക്കുഞ്ഞി പെണ്‍കുട്ടിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടി പിന്നീട് വീട്ടുകാരെ വിവരമറിയിക്കുകയും  ആലിക്കുഞ്ഞിക്കെതിരെ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

LatestDaily

Read Previous

സ്കൂൾ ഗ്രൗണ്ടിൽ റെയ്സ് നടത്തിയ ആഢംബര കാർ പിടിയിൽ 

Read Next

പതിനൊന്നുകാരിയെ പീഡിപ്പിച്ച മദ്രസാധ്യാപകൻ ഒളിവിൽ