ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : നാട്ടുകാരേയും, വീട്ടുകാരേയും ദുരൂഹതയുടെ മുൾ മുനയിൽ നിർത്തി അപ്രത്യക്ഷനായ റിട്ടയേർഡ് സഹകരണ ബാങ്ക് മാനേജർ. അലാമിപ്പള്ളിയിലെ പി. വി. ബാലകൃഷ്ണൻ 64, സകല ഒളിക്യാമറകളിലും അദ്യശ്യൻ.
അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ലക്ഷ്മി നഗർ തെരുവത്ത് റോഡ് വഴിയാണ് ബാലകൃഷ്ണൻ നിത്യവും കാലത്ത് പാൽ വാങ്ങാൻ പോകാറുള്ളത്.
ഈ റോഡിൽ പുതിയ ബസ് സ്റ്റൻഡ് പരിസരത്തുള്ള ഒളി ക്യാമറ സപ്തംബർ ഒന്ന് ചൊവ്വാഴ്ച രാത്രി 11 മണി മുതൽ പുലർച്ചെ 5 മണിവരെ ബാലകൃഷ്ണനെ തിരഞ്ഞ് പോലീസ് പരിശോധിച്ചുവെങ്കിലും , ആ ദിവസം ഈ നിരത്തിൽ വാഹനങ്ങളല്ലാതെ കാൽ നടയായി ഒറ്റ മനുഷ്യനെയും റോഡിൽ കാണാൻ കഴിഞ്ഞില്ല.
ആഗസ്റ്റ് 31– ന് തിങ്കളാഴ്ച തിരുവോണ ദിവസം പുതിയ ബസ് സ്റ്റാന്റ്ഡിന് തെക്കു പടിഞ്ഞാറ് ഫ്രന്റ്സ് ക്ലബ് പരിസരത്തുള്ള വീട്ടിൽ പതിവനുസരിച്ച് ഉറങ്ങാൻ കിടന്ന ബാലകൃഷ്ണനെക്കുറിച്ച് ദിവസം നാലു കഴിഞ്ഞിട്ടും ഒരു വിവരവുമില്ല.
എൽ. വി. ടെമ്പിൾ പരിസരത്തും, കൊവ്വൽപ്പള്ളിയിലുമുള്ള രണ്ട് പെട്രോൾങ്കുകളിലെ രാത്രികാല ഒളിക്ക്യാമറാ ദ്യശ്യങ്ങൾ പോലീസ് പരിശോധിച്ചുവെങ്കിലും, പുലർകാലം 6 മണി വരെ ഈ വഴിയിലൊന്നും ബാലകൃഷ്ണൻ കടന്നു പോയിട്ടില്ല.
ബാലകൃഷ്ണനും ഭാര്യ ചെറുവത്തൂർ തുരുത്തി തപ്പാലാപ്പീസിലെ പോസ്റ്റ് മാസ്റ്റർ ഷീലയും ബിരുദ വിദ്യാർത്ഥിനി മകൾ മാളവികയും താമസിച്ചു വരുന്ന അലാമിപ്പള്ളി പടിഞ്ഞാറുള്ള വീട്ടിൽ നിന്ന് കല്ലംചിറ ഭാഗത്തേക്ക് പോകുന്ന റോഡിലൂടെ ബാലകൃഷ്ണൻ നടന്നു പോയിട്ടുണ്ടെങ്കിൽ , ആ വഴിയിലെ രാത്രികാല ദൃശ്യങ്ങൾ ശേഖരിക്കാൻ എങ്ങും ഒറ്റ ഒളിക്യാമറകളുമില്ല.
കാസർകോട് ചൗക്കിയിലുള്ള മർമ്മ ചികിത്സാ കേന്ദ്രത്തിൽ ബാങ്ക് മാനേജർ തടവൽ ചികിത്സയിൽ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ച് പോലീസ് ഈ മർമ്മ ചികിത്സാലയം കണ്ടു പിടിച്ചുവെങ്കിലും, അവിടെ ചികിത്സയിലുള്ളയാൾ മറ്റൊരു ബാങ്ക് മാനേജരാണെന്ന് തിരിച്ചറിയുകയും ചെയ്തു.
ബാലകൃഷ്ണന്റെ ലണ്ടനിൽ ജോലി നോക്കുന്ന മകൻ ഋഷികേശ്, പിതാവിന്റെ നിരോധാനമറിഞ്ഞ് ഇന്നലെ നെടുമ്പാശ്ശേരി വഴി കാഞ്ഞങ്ങാട്ടെ വീട്ടിലെത്തുകയും , സ്വയം ക്വാറന്ററീനിൽ പോവുകയും ചെയ്തു. ഇനി എന്തു ചെയ്യുമെന്നുള്ള ചോദ്യത്തിന് ഉത്തരം തേടുകയാണ് ബാലകൃഷ്ണന്റെ കുടുംബം