ലിവിംഗ് ടുഗെതർ റിലേഷന്‍ഷിപ്പുകള്‍ കുടുംബമായി കണക്കാക്കാം; സുപ്രിംകോടതി

ലിവിംഗ് ടുഗെതറും സമാന ബന്ധങ്ങളും കുടുംബമായി കണക്കാക്കാമെന്ന് സുപ്രീം കോടതി. നിയമത്തിലും സമൂഹത്തിലും ‘പരമ്പരാഗത കുടുംബം’ എന്ന കാഴ്ചപ്പാട് മാറ്റേണ്ടതുണ്ടെന്നും ഗാർഹികവും അവിവാഹിതവുമായ ബന്ധങ്ങൾ കുടുംബത്തിന്‍റെ പരിധിയിൽ കൊണ്ടുവരേണ്ടതുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ഗാർഹിക, ക്വിയര്‍ ബന്ധങ്ങൾ, ദത്തെടുക്കൽ, വളർത്തൽ, പുനർവിവാഹം എന്നിവയെല്ലാം കുടുംബ ബന്ധങ്ങളാണെന്നും നിയമം അവയെ അംഗീകരിക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. അവർക്ക് നിയമത്തിന്‍റെ തുല്യ പരിരക്ഷയ്ക്കും ആനുകൂല്യങ്ങൾക്കും അർഹതയുണ്ട്.

Read Previous

വിക്രമിന്‍റെ ‘കോബ്ര’ നാളെ തിയറ്ററുകളിലെത്തും

Read Next

‘വിദേശത്തുനിന്നും വരുന്നവര്‍ക്ക് ഇവിടെ ലഭ്യമായ വാക്‌സിനെടുക്കാം’