ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥാ പ്രവചനത്തിൽ കൂടുതൽ സഹായം കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചതായി മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു. ഇടുക്കിയിലും വയനാട്ടിലും ഹൈ ആള്‍ട്ടിറ്റിയൂഡ് റെസ്ക്യൂ ഹബ് സ്ഥാപിക്കുമെന്നും കാലാവസ്ഥാ പ്രവചനത്തിനായി കൂടുതൽ ഡോപ്ലർ റഡാറുകൾ വേണമെന്ന് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
കൂടത്തൂരിലെ അപകടം പ്രവചനാതീതമായിരുന്നു. ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത സ്ഥലമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. 70 വർഷം മുമ്പാണ് അവിടെ മണ്ണിടിച്ചിലുണ്ടായത്. കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം ഒരുക്കുന്നതിന് കൊച്ചി സർവകലാശാലയുമായി സഹകരിച്ച് പ്രവർത്തിക്കും. ഇതിനായുള്ള ചർച്ചകൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാനോ കാലാവസ്ഥ മുന്നറിയിപ്പും ഫലപ്രദമല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കേരളത്തിൽ രണ്ട് ഉരുൾപൊട്ടലുകളാണ് റിപ്പോർട്ട് ചെയ്തത്. 2019 മുതൽ തുടർച്ചയായ വർഷങ്ങളിൽ ഉരുൾപൊട്ടൽ നാശം വിതച്ചിട്ടുണ്ട്. കാലാവസ്ഥയിലെയും ഭൂപ്രകൃതിയിലെയും മാറ്റങ്ങളാണ് ഈ മിന്നൽ പ്രളയങ്ങള്‍ക്ക് കാരണമാകുന്നത്.