‘ലോകായുക്തയുടെ അല്ല പട്ടിയുടെ പല്ലാണ് സര്‍ക്കാര്‍ പറിക്കേണ്ടത്’

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ ശല്യം നിയമസഭയിൽ ചർച്ചയായി. നിലവാരമില്ലാത്ത വാക്സിൻ വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

തെരുവുനായ്ക്കളുടെ ശല്യം കാരണം, മനസമാധാനത്തോടെ കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കാൻ മാതാപിതാക്കൾക്ക് കഴിയുന്നില്ല. വാക്സിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കയുണ്ട്. ആരോഗ്യ വകുപ്പ് മരണങ്ങളെ കുറിച്ചാണ് പരിശോധിച്ച് വരുന്നത്. വാക്സിന്‍റെ ഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുന്നത് പരിഗണിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെയും പ്രതിപക്ഷ നേതാവ് സ്വാഗതം ചെയ്തു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ലക്ഷത്തിലധികം പേർക്ക് നായ്ക്കളുടെ കടിയേറ്റിട്ടുണ്ടെന്നും സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നും മുസ്ലിം ലീഗ് എംഎൽഎ പി കെ ബഷീർ ആവശ്യപ്പെട്ടു.

Read Previous

ബിജെപി ദേശീയ അധ്യക്ഷനായി ജെ.പി നദ്ദ തുടരുമോ? ധര്‍മേന്ദ്രപ്രധാന് സാധ്യത

Read Next

ബാബരി മസ്ജിദ്; കോടതിയലക്ഷ്യ ഹര്‍ജികള്‍ സുപ്രിംകോടതി അവസാനിപ്പിച്ചു