ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഉണ്ടാകുമോ ഇല്ലയോ എന്ന റിപ്പോർട്ടുകൾക്കിടെ, ബി.ജെ.പിയിലും നേതൃമാറ്റത്തിന് കളമൊരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ പിൻഗാമിയെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നദ്ദയുടെ മൂന്ന് വർഷത്തെ കാലാവധി അടുത്ത വർഷം ജനുവരിയിൽ അവസാനിക്കാനിരിക്കെയാണ് പാർട്ടിയിൽ ചർച്ചകൾ ആരംഭിച്ചത്.
അടുത്ത പൊതുതെരഞ്ഞെടുപ്പ് വരെയോ അടുത്ത മൂന്ന് വർഷത്തേക്കോ ജെപി നദ്ദയ്ക്ക് കാലാവധി നീട്ടി നൽകിയില്ലെങ്കിൽ അദ്ദേഹത്തിന് പകരം ധർമേന്ദ്ര പ്രധാൻ പാർട്ടിയുടെ അടുത്ത അധ്യക്ഷനാകാനാണ് സാധ്യത.
ഭൂപേന്ദ്ര യാദവിന്‍റെ പേരാണ് ഉയർന്നു കേൾക്കുന്ന മറ്റൊരു പേര്. എന്നാൽ നദ്ദയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പാർട്ടി വളർന്നുവെന്നും ഇത് കണക്കിലെടുത്ത് അദ്ദേഹത്തിന് ഒരു വർഷം കൂടി സമയം നീട്ടി നൽകാൻ സാധ്യതയുണ്ടെന്നും മറ്റൊരു നേതാവ് പറഞ്ഞു.