മൻസൂർ ആശുപത്രിയിൽ ഡയാലിസിസ് ആരംഭിച്ചു

കാഞ്ഞങ്ങാട്: മൻസൂർ ഹോസ്പിറ്റലിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചു.

കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം നടന്ന  ലളിതമായ ചടങ്ങിൽ  അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരൻ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വാർഡ് മെമ്പർ ഹമീദ് ചേരക്കാടത്ത് ആദ്ധ്യക്ഷം വഹിച്ചു.

മൻസൂർ ഹോസ്പിറ്റൽ ചെയർമാൻ പാലക്കി  കുഞ്ഞാമദ് സ്വിച്ചോൺ കർമ്മം നിർവഹിച്ചു. ഫാദർ ജോസഫ്  തറപ്പൂത്തൊട്ടിയിൽ, മാരുതി ഇൻസ്റ്റിറ്റിട്യൂട്ട് ഡയരക്ടർ എസ്.പി. ഷാജി തുടങ്ങിയവർ സംസാരിച്ചു.  ഡോ. കെ. കുഞ്ഞാമദ്, ഡോ. അബ്ദുൽ കരീം, മൻസൂർ ഹോസ്പിറ്റൽ ഡയറക്ടർമാരായ ഷംസുദ്ദീൻ പാലക്കി, ഖാലിദ് സി പാലക്കി, സ്റ്റാഫംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. സൗമ്യ ഷിൻസ് സ്വാഗതവും,  ഡയാലിസിസ് യൂണിറ്റ് ഡയറക്ടർ ഷിൻസ് അബ്രഹാം നന്ദി പറഞ്ഞു.

LatestDaily

Read Previous

തെയ്യം കലാകാരന്റെ ആത്മഹത്യയ്ക്ക് കാരണം സുഹൃത്തിന്റെ വിവാദ പരാമർശം

Read Next

ജീവനക്കാരന് കോവിഡ്: നഗരസഭ വീണ്ടും അടച്ചു