ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയം

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്. അത്തം നഗറിൽ പതാക ഉയരുന്നതോടെ വർണ്ണാഭമായ ഘോഷയാത്ര ആരംഭിക്കും. തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകും.

വിപുലമായ പരിപാടികളോടെയാണ് ഇത്തവണ അത്തച്ചമയം നടക്കുന്നത്. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഘോഷയാത്ര മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. തെയ്യം, തിറ, കഥകളി തുടങ്ങി വിവിധ കലാരൂപങ്ങളും 60 ഓളം നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയിൽ അണിനിരക്കും.

രാജനഗരിയായ തൃപ്പൂണിത്തുറയിലെ അത്തം നഗറിൽ രാജകുടുംബ പ്രതിനിധികളിൽ നിന്ന് ലഭിച്ച അത്ത പതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.

K editor

Read Previous

കോഴിക്കോട് നഗരത്തിൽ അസാധാരണമായ ചലനം രേഖപ്പെടുത്തി

Read Next

ലഫ്: ഗവര്‍ണര്‍ രാജിവയ്ക്കണം; ഡല്‍ഹി നിയമസഭയില്‍ നിശാധര്‍ണ്ണ