സംസ്ഥാന ജി.എസ്.ടി വകുപ്പ് പുറത്തിറക്കിയ ‘ലക്കി ബിൽ’ നറുക്കെടുപ്പ് ഈ ആഴ്ച

സംസ്ഥാന ജി.എസ്.ടി വകുപ്പ് പുറത്തിറക്കിയ ‘ലക്കി ബിൽ’ ആപ്പിലെ പ്രതിവാര നറുക്കെടുപ്പിൽ വിജയികൾക്ക് ലഭിക്കുക കെ.ടി.ഡി.സി റിസോർട്ടുകളിൽ ആഡംബര താമസം. നറുക്കെടുപ്പിൽ വിജയികളായ 25 പേർക്ക് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടൽ, കുമരകത്തെ വാട്ടർ സ്‌കേപ്സ് റിസോർട്ട്, മൂന്നാർ ടീ കൗണ്ടി ഹിൽ റിസോർട്, തേക്കടി ആരണ്യ നിവാസ്, കൊച്ചിയിലെ ബോൾഗാട്ടി പാലസ് & ഐലന്റ് റിസോർട് എന്നിവിടങ്ങളിലാണ് സൗജന്യ താമസ സൗകര്യം ലഭിക്കുന്നത്.

ലക്കി ബിൽ ആപ്പിന്‍റെ ആദ്യ പ്രതിവാര നറുക്കെടുപ്പ് നടന്നു. വിജയികൾക്ക് രണ്ട് രാത്രിയും മൂന്ന് പകലുമാണ് താമസസൗകര്യം നൽകുക. ലക്കി ബിൽ ആപ്പിന്‍റെ റിവാർഡ് വിഭാഗത്തിൽ ലഭിക്കുന്ന സന്ദേശത്തിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിലോ ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെട്ടാണ് താമസസൗകര്യം ബുക്ക് ചെയ്യേണ്ടത്.

ഇതുവരെയുള്ള പ്രതിദിന നറുക്കെടുപ്പിലെ വിജയികൾക്കുള്ള ഗിഫ്റ്റ് പാക്കറ്റുകൾ ഉടൻ വിതരണം ചെയ്യും. വിജയികൾക്ക് കുടുംബശ്രീയും വനശ്രീയും ചേർന്ന് നൽകുന്ന 1000 രൂപയുടെ സമ്മാന പാക്കറ്റ് ലഭിക്കും. ഒന്നാം സമ്മാനമായ 10 ലക്ഷം ഒന്നാം സമ്മാനം ഉള്ള പ്രതിമാസ നറുക്കെടുപ്പ് സെപ്റ്റംബർ ആദ്യവാരം നടക്കും. ഓണത്തോടനുബന്ധിച്ച് 25 ലക്ഷം രൂപയുടെ ബമ്പർ നറുക്കെടുപ്പും നടക്കും.

K editor

Read Previous

‘കമ്മട്ടിപ്പാടം’ സംഗീത സംവിധായകൻ ജോൺ പി. വർക്കി അന്തരിച്ചു

Read Next

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്