‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യുടെ പോസ്റ്റർ പുറത്ത്

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആൻ അഗസ്റ്റിനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ആൻ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ എം മുകുന്ദന്‍റേതാണ്. ഛായാഗ്രഹണം അഴകപ്പനാണ്. പ്രഭാവർമയുടെ വരികൾക്ക് ഔസേപ്പച്ചനാണ് സംഗീതം നൽകിയിരിക്കുന്നത്.

ജനാർദ്ദനൻ, കൈലാഷ്, സ്വാസിക, സുനിൽ സുഖദ, നീന കുറുപ്പ്, സതീഷ് പൊതുവാൾ, ദേവി അജിത്ത്, ഡോ.രജിത് കുമാർ എന്നിവരും ചിത്രത്തിലുണ്ട്.

Read Previous

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടിക്കാൻ ആൽകോ സ്കാൻ വാൻ; രാജ്യത്ത് ആദ്യം

Read Next

രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേള ; നാളെ 12 മലയാള ചിത്രങ്ങൾ