ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സംസ്ഥാനത്തെ കനത്ത മഴയെ തുടർന്ന് കോട്ടയത്തും പത്തനംതിട്ടയിലുമുള്ള ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ചൊവ്വാഴ്ച ജില്ലാ കളക്ടർ പി.കെ. ജയശ്രീ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കോട്ടയം താലൂക്കിൽ മൂന്ന് ക്യാമ്പുകളും ചങ്ങനാശേരിയിൽ 4 ക്യാമ്പുകളുമുണ്ട്. 43 കുടുംബങ്ങളിലെ 155 പേരാണ് ക്യാമ്പുകളിലുള്ളത്.
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ വൈകീട്ടോടെ മഴ ശക്തമാകുകയാണ്. ഈരാറ്റുപേട്ട മേഖലയിലാണ് കനത്ത മഴ. മൂന്നിലവ്, നടയ്ക്കൽ ഭാഗങ്ങളിൽ റോഡിൽ വെള്ളം കയറി. മീനച്ചിലാറ്റിലും ജലനിരപ്പ് ഉയരുകയാണ്. പാലാ, ഭരണങ്ങാനം പ്രദേശങ്ങളിൽ ആശങ്കയുണർത്തുന്നുണ്ട്. ഇതിനിടയിൽ ഭരണങ്ങാനത്ത് മീനച്ചിലാറ്റിലൂടെ അഞ്ജാത മൃതദേഹം ഒഴുകി എത്തി. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തറപ്പേൽക്കടവ് ഭാഗത്തു നിന്നും പോലീസും, ഫയർഫോഴ്‌സും ചേർന്ന് കരയ്ക്ക് അടുപ്പിച്ചു. മൃതദേഹം ആരുടെതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.