ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി എന്നിവയിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണത്തോടനുബന്ധിച്ച് ഉത്സവബത്തയായി 1,000 രൂപ നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 5.21 ലക്ഷം ആളുകളിലേക്കാണ് സഹായം എത്തിക്കുക.
രണ്ട് മാസത്തെ ക്ഷേമപെൻഷൻ ഓണത്തിന് മുന്നോടിയായി ഒരുമിച്ച് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 50.53 ലക്ഷം പേർക്ക് 3,200 രൂപ വീതം ലഭ്യമാക്കും. ഇതിനായി 1749.73 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 6.52 ലക്ഷം പേർക്ക് ക്ഷേമനിധി പെൻഷൻ വിതരണം ചെയ്യുന്നതിന് 210.67 കോടി രൂപയും അനുവദിച്ചു.