കൊറിയൻ നടി യൂ ജൂ-ഇൻ അന്തരിച്ചു; ആത്മഹത്യാക്കുറിപ്പ് പുറത്ത്

സോള്‍: ദക്ഷിണ കൊറിയന്‍ നടി യൂ ജൂ ഇന്‍ ജീവനൊടുക്കിയ നിലയിൽ. നടിയുടെ സഹോദരനാണ് വിവരം പുറത്ത് വിട്ടത്. ആത്മഹത്യ കുറിപ്പിന്റെ ചിത്രം അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.

വിഷാദരോഗമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പ് സൂചിപ്പിക്കുന്നു. മാതാപിതാക്കളെയും സഹോദരനെയും മുത്തശ്ശിയെയും അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു കുറിപ്പ്.

കൊറിയന്‍ സീരീസുകളായ ബിഗ് ഫോറസ്റ്റ്, ജോസണ്‍ സര്‍വൈവല്‍ പിരിഡ് തുടങ്ങിയവയിലൂടെയാണ് യൂ ജൂ ഇന്‍ ശ്രദ്ധനേടിയത്.

Read Previous

സിസ്റ്റര്‍ ലിനിയുടെ മക്കൾക്ക് ഇനി അമ്മ തണൽ;സജീഷും പ്രതിഭയും വിവാഹിതരായി

Read Next

മഴ മുന്നറിയിപ്പില്‍ മാറ്റം: മൂന്ന് ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യത, ഓറഞ്ച് അലേർട്ട്