സൗദിയിൽ നാലാമത് ഫാൽക്കൺ മേള ആരംഭിച്ചു

റിയാദ്: 17 രാജ്യങ്ങളിൽ നിന്നുള്ള 40 ഫാമുകൾ പങ്കെടുക്കുന്ന നാലാമത് ഫാൽക്കൺ മേള റിയാദിലെ മൽഹമിൽ ആരംഭിച്ചു. ആദ്യ ദിനം 88,000 റിയാൽ വിലയുള്ള മൂന്ന് സാഖർ ഫാൽക്കൺ പക്ഷികളെയാണ് ലേലം ചെയ്തത്.

സൗദി ഫാൽക്കൺ ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ജർമ്മനി, അമേരിക്ക, സ്പെയിൻ, മറ്റ് ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ ഫാൽക്കൺ ഫാമുകൾ അടുത്ത മാസം 3 വരെ നീളുന്ന മേളയിൽ പങ്കെടുക്കും. എല്ലാ ദിവസവും പ്രത്യേക ഹാളിലാണ് ലേല നടപടികൾ നടക്കുക.

50 റിയാൽ മുതലാണ് എൻട്രി പാസ് ആരംഭിക്കുന്നത്.  അന്താരാഷ്ട്ര കമ്പനികളുടെ 25 പവലിയനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഭക്ഷ്യമേളകൾ, സെമിനാറുകൾ, ക്ലാസുകൾ, വീഡിയോ പ്രദർശനങ്ങൾ എന്നിവയും ഇതോടനുബന്ധിച്ച് നടക്കും.

K editor

Read Previous

ജലീലിന്റെ കശ്മീർ പരാമർശം: അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു

Read Next

ഓണം: സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ്