ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ജാർഖണ്ഡ്: അവസരോചിതമായ ഇടപെടലിലൂടെ ലോക്കോ പൈലറ്റുമാർ 12 കാട്ടാനകളുടെ ജീവൻ രക്ഷിച്ചു. ജാർഖണ്ഡിലെ പലാമു കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന ഹൗറ–ജബൽപൂർ ശക്തിപുഞ്ച് എക്സ്പ്രസ് ട്രെയിനിന് മുന്നിലാണ് ആനകൾ കുടുങ്ങിയത്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം.
മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ എത്തിയത്. ഈ സമയം 12 കാട്ടാനകളുടെ സംഘം ട്രാക്കുകൾ മുറിച്ചുകടക്കുന്നത് ലോക്കോ പൈലറ്റുമാർ കണ്ടു. ഉടൻ തന്നെ അവർ ട്രെയിൻ നിർത്തി. ആനകളിൽ നിന്ന് 60 മീറ്റർ അകലെയാണ് ട്രെയിൻ നിർത്തിയിട്ടത്. പിന്നീട്, ആനകൾ കടന്നുപോയതിന് ശേഷം ട്രെയിൻ യാത്ര തുടർന്നു. ലോക്കോ പൈലറ്റുമാരായ എ.കെ.വിദ്യാർത്ഥിയെയും രജനികാന്ത് ചൗബെയെയും പുകഴ്ത്തി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.