അർജുൻ ആയങ്കിക്കെതിരേ ചുമത്തിയിരിക്കുന്നത് 10 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം

കൊണ്ടോട്ടി: കള്ളക്കടത്ത് സ്വർണം മോഷ്ടിക്കാൻ പദ്ധതിയിട്ട കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ അർജുൻ ആയങ്കിക്കും സംഘാംഗങ്ങൾക്കുമെതിരെ ഐപിസി 399-ആം വകുപ്പ് ചുമത്തി.

10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ കടത്തിയ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് അർജുൻ ആയങ്കിയെ ശനിയാഴ്ച പുലർച്ചെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സ്വർണം കടത്താൻ സഹായിച്ച യാത്രക്കാരൻ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

കണ്ണൂര്‍ അഴീക്കോട് അഴീക്കല്‍ സ്വദേശിയായ അര്‍ജുന്‍ ആയങ്കിയെ കൂടാതെ കണ്ണൂര്‍ അഴീക്കല്‍ സ്വദേശി നിറച്ചന്‍ വീട്ടില്‍ പ്രണവ് (കാപ്പിരി പ്രണവ്- 25) കണ്ണൂര്‍ അറവഞ്ചാല്‍ സ്വദേശി കാണിച്ചേരി സനൂജ് (22), തിരുവനന്തപുരം വെമ്പായം സ്വദേശി എന്‍.എന്‍. മന്‍സിലില്‍ നൗഫല്‍ (26)എന്നിവരാണ് അറസ്റ്റിലായത്.

K editor

Read Previous

സ്‌കൂള്‍ വിദ്യാര്‍ഥിക്ക് നേരേ ലൈംഗികാതിക്രമം; അൻപതുകാരന്‍ അറസ്റ്റില്‍

Read Next

മന്ത്രിമാർ കുടയത്തൂർ സന്ദർശിക്കും