സിവിക് ചന്ദ്രന്റെ മുൻ‌കൂർ ജാമ്യം; സ്ഥലം മാറ്റിയ നടപടിക്കെതിരെ ജഡ്ജി ഹൈക്കോടതിയിൽ

എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻ‌കൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശങ്ങളുടെ പേരിൽ സ്ഥലം മാറ്റിയ നടപടിക്കെതിരെ മുൻ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ ഹൈക്കോടതിയിൽ. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് പരാതി നൽകി.

എസ്. കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. ഇതിനെതിരെയാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം നിയമവിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു. ജില്ലാ ജഡ്ജിയായി നിയമിതനായി മൂന്ന് വർഷത്തിന് ശേഷമാണ് സ്ഥലംമാറ്റം.

എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലാണ് ജസ്റ്റിസ് കൗസർ ഇടപഗത്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമാണെന്നതുൾപ്പെടെ വിവാദ പരാമർശങ്ങൾ നടത്തിയ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ജാമ്യ ഉത്തരവ് റദ്ദാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു.

K editor

Read Previous

കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഘട്ടംഘട്ടമായി നല്‍കിയാല്‍ മതി; വിജിലന്‍സ്

Read Next

ആനക്കൊമ്പ് കേസ്; മോഹൻലാലിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും