ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: സിപിഐ(എം), ഡിവൈഎഫ്ഐ നേതാക്കൾക്ക് നേരെ ആർഎസ്എസ് നടത്തിയ ആക്രമണങ്ങൾ വ്യക്തമായ ആസൂത്രണത്തിന്‍റെ ഭാഗമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. തലസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കാനാണ് ആർഎസ്എസ് പദ്ധതിയിടുന്നത്. അതിനാണ് ആവര്‍ത്തിച്ച് പ്രകോപനമുണ്ടാക്കുന്നതെന്ന് ആര്യ രാജേന്ദ്രൻ ആരോപിച്ചു.
ഒരു പ്രകോപനത്തില്‍ പ്രതികരിക്കാതിരിക്കുമ്പോള്‍, അടുത്തത് എന്ന നിലയില്‍ ആവര്‍ത്തിച്ചു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.ഒരു ക്ഷുദ്രശക്തികളുടെ ഭീഷണിക്കും അക്രമത്തിനും മുന്നില്‍ തലകുനിക്കാനോ മുട്ടിലിഴയാനോ ഒരു സാഹചര്യത്തിലും മനസില്ലന്നും ആര്യ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് നേരെ ഇന്ന് നെട്ടയത്തിന് സമീപം വച്ചുണ്ടായ ആര്‍എസ്എസ് അക്രമം ആസൂത്രിതമാണ്. കഴിഞ്ഞ കുറെ ദിവസമായി ആര്‍എസ്എസ് ഏകപക്ഷീയമായി പാര്‍ട്ടി ഓഫീസുകള്‍ക്കും, നേതാക്കളുടെയടക്കം വീടുകള്‍ക്കും, സിപിഐഎം,ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കും എതിരെ നടത്തുന്ന അക്രമങ്ങള്‍ വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമാണ്. തലസ്ഥാന ജില്ലയില്‍ പ്രകോപനം സൃഷ്ടിച്ച് കലാപം ഉണ്ടാക്കാനാണ് ആര്‍എസ്എസ് പദ്ധതി.