ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: വിജനമായ റബ്ബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ വീണ രാജനിത് രണ്ടം ജന്മം. ആരും കാണാതെ നാല് മണിക്കൂറോളമാണ് പാണത്തൂർ സ്വദേശി രാജനെന്ന 48 കാരൻ, പെരിയ ഏച്ചിക്കുന്നിൽ സോമന്റെ റബ്ബർ തോട്ടത്തിലെ 20 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്.
പെരിയയിൽ താമസിച്ച് ജോലിക്ക് പോകുന്ന രാജൻ പതിവ് പോലെ ജോലിക്ക് പോകുന്നതിനിടയിലാണ് ആൾമറയില്ലാത്ത കിണറ്റിൽ വീണത്. ഇന്നലെ രാവിലെ 8 ണിക്ക് കിണറ്റിൽ വീണ രാജൻ മണിക്കൂറുകളോളം പൊട്ടകിണറ്റിൽ കിടന്ന് നിലവിളിച്ചെങ്കിലും, കേൾക്കാനാരുമുണ്ടായിരുന്നില്ല.
ഉച്ചയ്ക്ക് 12 മണിയോടെ തോട്ടമുടമ സോമൻ റബ്ബർ തോട്ടത്തിലെത്തിയപ്പോഴാണ് നിലവിളി കേട്ട് വിവരമറിയുന്നത്. കാഞ്ഞങ്ങാട്ട് നിന്നും അഗ്നിശമനസേനയെത്തി രാജനെ കരക്കെത്തിച്ചു. രാജന് നിസാര പരിക്കേറ്റു.
തലക്കോ മറ്റോ ഗുരുതരമായി പരിക്ക് പറ്റി ശബ്ദിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ കിണറ്റിൽ വീണ വിവരം പുറം ലോകം അറിയുമായിരുന്നില്ലെന്ന കാര്യം ഞെട്ടലോടെയാണ് രാജൻ ഓർക്കുന്നത്.