‘ഇർഫാൻ ഹബീബിനെ ​ഗുണ്ടയെന്ന് വിശേഷിപ്പിക്കാൻ പാടില്ലായിരുന്നു’

ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗുണ്ടയെന്ന് വിശേഷിപ്പിക്കാൻ പാടില്ലായിരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആ വാക്ക് ഉപയോ​ഗിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും ഗവർണർ കൂട്ടിച്ചേർത്തു. ഇർഫാൻ ഹബീബിനെ ഗുണ്ടയായും കണ്ണൂർ സർവകലാശാല വി.സി ഗോപിനാഥ് രവീന്ദ്രനെ ക്രിമിനലായും വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ഞാന്‍ ആ വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. അത് എന്റെ ടെര്‍മിനോളജി അല്ല. എന്നാല്‍ ഒരു വ്യക്തി ശാരീരികമായി നിങ്ങളെ അക്രമിച്ചാല്‍ അയാളെ നിങ്ങള്‍ എന്ത് വിളിക്കും? ഞാന്‍ അങ്ങനെ ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. ഇര്‍ഫാന്‍ ഹബീബ് ആവര്‍ത്തിച്ച് ചോദിച്ചത് എനിക്കെന്താണ് കണ്ണൂരിലെ പരിപാടിയില്‍ കാര്യം എന്നാണ്. ക്ഷണിച്ചിട്ടാണ് വന്നതെന്ന് ഈ വി.സി ഒരിക്കല്‍ പോലും പറഞ്ഞില്ല” ​ഗവർണർ പറഞ്ഞു.

Read Previous

സൗജന്യ പഠനസഹായവുമായി മമ്മൂട്ടി; ‘വിദ്യാമൃതം 2’ ന് തുടക്കമായി

Read Next

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യത