കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് പള്ളിക്കര ബേക്കൽ സ്വദേശി മരിച്ചു.
ബേക്കൽകുന്ന് മർഹാമഹലിലെ മുനവ്വറലിയാണ് 22, മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലാണ് മരണം.
രക്താർബുദത്തിന് ചികിത്സയിലിരിക്കെ കോവിഡും പിടിപെട്ടതിനെ തുടർന്ന് കഴിഞ്ഞമാസം 18-നാണ് കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അബ്ദുൾ മുനീറിന്റെയും സാഹിറയുടെയും ഏകമകനാണ്. ഭാര്യ: ഫൈഹ (കോഴിക്കോട്)