ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡൽഹി: ബി.ജെ.പി പാർലമെന്‍ററി ബോർഡിൽ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ പരോക്ഷ പ്രതികരണവുമായി കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പൂരിൽ സംരംഭകരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാൾ പരാജയപ്പെടുമ്പോഴല്ല, മറിച്ച് തന്‍റെ പരിശ്രമങ്ങളിൽ നിന്ന് പുറത്താക്കപ്പെടുമ്പോഴാണ് അവസാനിക്കുന്നതെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. “ബിസിനസ്സിലോ സാമൂഹിക പ്രവർത്തനത്തിലോ രാഷ്ട്രീയത്തിലോ ഉള്ള ഏതൊരാളെയും സംബന്ധിച്ചിടത്തോളം, മാനുഷിക ബന്ധങ്ങളാണ് ഏറ്റവും വലിയ ശക്തി,” അദ്ദേഹം പറഞ്ഞു. ‘അതിനാല്‍, ആരും ഒരിക്കലും ഉപയോഗിച്ച് കഴിഞ്ഞുള്ള പുറംതള്ളലില്‍ ഏര്‍പ്പെടരുത്. അത് നിങ്ങളുടെ നല്ല ദിവസമോ മോശം ദിവസമോ ആകട്ടെ. ഒരിക്കല്‍ നിങ്ങള്‍ ആരുടെയെങ്കിലും കൈപിടിച്ചാല്‍, എല്ലായ്‌പ്പോഴും അതില്‍ മുറുകെ പിടിക്കുക. ഉദയസൂര്യനെ ആരാധിക്കരുത്,’ നിതിന്‍ ഗഡ്കരി പറഞ്ഞു. പാർട്ടിയുടെ പാർലമെന്‍ററി ബോർഡിൽ നിന്ന് അദ്ദേഹത്തെ അടുത്തിടെ പുറത്താക്കിയിരുന്നു.