അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും ഒരിക്കലും പൊരുത്തപ്പെടുന്നില്ല; മോദിയെ വിമർശിച്ച് രാഹുൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളും പ്രവൃത്തിയും ഒരിക്കലും പൊരുത്തപ്പെടുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഖാദിയെക്കുറിച്ചുള്ള മോദിയുടെ പരാമർശത്തിന് പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് രാഹുൽ മോദിയെ വിമർശിച്ചത്.

“വികസിതവും ആത്മനിർഭർ ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള പ്രചോദനത്തിന്റെ ഉറവിടമായി ഖാദി മാറുമെന്ന് ശനിയാഴ്ച പ്രധാനമന്ത്രി പറഞ്ഞു. ”രാഷ്ട്രത്തിന് ഖാദി’ എന്നാൽ ദേശീയ പതാകയ്ക്ക് ചൈനീസ് പോളിസ്റ്റർ! എല്ലായ്പ്പോഴും എന്നപോലെ, പ്രധാനമന്ത്രിയുടെ വാക്കുകളും പ്രവൃത്തികളും ഒരിക്കലും പൊരുത്തപ്പെടുന്നില്ല,” മോദിയെ വിമർശിച്ച് രാഹുൽ പറഞ്ഞു.

അഹമ്മദാബാദിൽ നടക്കുന്ന ഖാദി ഉത്സവത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി രാജ്യത്തിന്റെ വികസനത്തിലേക്കും ആത്മ നിർഭർ ഭാരത് എന്ന സ്വപ്നത്തിലേക്കുമുള്ള പ്രചോദനമാണ് ഖാദി എന്ന് പറഞ്ഞിരുന്നു. ഒരു കാലത്ത് സ്വാഭിമാനത്തിന്റെ പ്രതീകമായിരുന്ന ഖാദിയും സ്വദേശി ഉത്പന്നങ്ങളും ഇന്ന് വിലകുറഞ്ഞ വസ്തുക്കളായാണ് പരിഗണിക്കപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ സബർമതി തീരത്ത് ഖാദി ഉത്സവ് സംഘടിപ്പിച്ചിരിക്കുന്നത്.

Read Previous

മുഖ്യമന്ത്രിക്കെതിരെ വരെ സിപിഐ വിമര്‍ശനം; എന്റെ പേര് വന്നതില്‍ കാര്യമില്ല: കെ.വി തോമസ്

Read Next

ബെംഗളൂരുവിൽ നടക്കാൻ പോകുന്ന ആദ്യ ബഹുഭാഷാ അവാർഡ് ചടങ്ങാവാൻ സൈമ