‘കോബ്ര’; അഡ്വാൻസ് ബുക്കിംഗ് തുടങ്ങി 

വിക്രം നായകനാകുന്ന ‘കോബ്ര’യുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റുണ്ട്. മൂന്ന് മണിക്കൂറും മൂന്ന് മിനിറ്റും മൂന്ന് സെക്കൻഡുമാണ് ചിത്രത്തിന്റെ ദൈർഘ്യമെന്നാണ് സെവൻ സ്‍ക്രീൻ സ്റ്റുഡിയോയുടെ ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്.

‘കെ.ജി.എഫ്’ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ശ്രീനിധി ഷെട്ടിയാണ് നായിക. റോഷൻ മാത്യു, മിയ ജോർജ്, സർജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കെ എസ് രവികുമാർ, ആനന്ദ് രാജ്, റോബോ ശങ്കർ, മൃണാളിനി രവി, മീനാക്ഷി ഗോവിന്ദ് രാജൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

വിക്രം ഏഴ് വ്യത്യസ്‍ത ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന ‘കോബ്ര’ ചിത്രീകരണസമയത്തേ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇർഫാൻ പത്താന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. 

Read Previous

രൺബീർ കപൂർ ചിത്രം ബ്രഹ്മാസ്ത്രയ്ക്കെതിരേയും ബഹിഷ്കരണാഹ്വാനം

Read Next

ഓണം കേരളത്തിന്റെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും ആഘോഷം: നരേന്ദ്ര മോദി