ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ: പതിനെട്ട് പേരുടെ ലൈംഗിക പീഡനത്തിനിരയായതായി ഉദുമ യുവതിയുടെ വെളിപ്പെടുത്തൽ. സ്വകാര്യ വാർത്താചാനലിന് നൽകിയ അഭിമുഖത്തിലാണ് യുവതിയുടെ ഈ വെളിപ്പെടുത്തൽ. ഫോൺ വഴി പരിചയപ്പെട്ട ഉദുമ പടിഞ്ഞാർ സ്വദേശി തുഫൈലാണ് ഭർതൃമതിയും മൂന്ന് മക്കളുടെ അമ്മയുമായ യുവതിയെ ആദ്യമായി ലൈംഗിക പീഡനത്തിനിരയാക്കിയതെന്ന് യുവതി വെളിപ്പെടുത്തി.
യുവതിയുമൊന്നിച്ചുള്ള ദൃശ്യങ്ങൾ രഹസ്യമായി ക്യാമറയിൽ പകർത്തിയാണ് പിന്നീട് തുഫൈൽ യുവതിയെ മറ്റു പലർക്കും കാഴ്ച വെച്ചത്. ഫോൺ ദൃശ്യങ്ങൾ ഭർത്താവിനും, വീട്ടുകാർക്കും കാണിച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തുഫൈൽ യുവതിയെ മറ്റ് 17 പേർക്കും കാഴ്ച വെച്ചത്. രണ്ടാമതായി യുവതിയെ പീഡിപ്പിച്ചത് ഉദുമയിലെ ഓട്ടോ ഡ്രൈവറായ അഷ്റഫാണെന്ന് യുവതി വെളിപ്പെടുത്തി. ആദ്യഘട്ടത്തിൽ അഷ്റഫ് ആരാണെന്നും പോലും തനിക്കറിയില്ലായിരുന്നെന്നാണ് യുവതി പറയുന്നത്. മൂന്നാമതെത്തിയത് അന്തുമായി എന്ന് വിളിക്കുന്ന അബ്ദുൾ റഹ്മാനാണെന്നും ഇവർ പറഞ്ഞു.
തുഫൈൽ ഒത്താശ ചെയ്തു കൊടുത്തതിന്റെ പേരിലാണ് ഭീഷണിക്ക് വഴങ്ങി പലരുടെയും, ഇംഗിതത്തിന് വഴങ്ങേണ്ടി വന്നതാണെന്നാണ് യുവതി നേരിട്ട് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഇംഗിതത്തിന് വഴങ്ങാത്തപ്പോൾ, തുഫൈൽ പലപ്പോഴും തന്നെ മർദ്ദിച്ചിരുന്നതായും, മയക്കുമരുന്ന് കലർത്തിയ പാനീയങ്ങൾ കുടിപ്പിച്ച് മയക്കിക്കിടത്തിയ ശേഷം ലൈംഗികമായി ഉപയോഗിച്ചതായുമാണ് യുവതിയുടെ പുതിയ വെളിപ്പെടുത്തൽ.
നിരന്തര ഭീഷണിയെത്തുടർന്നുണ്ടായ മാനസിക പീഡനം മൂലം, ജീവിതം അവസാനിപ്പിക്കാൻ താൻ വീടുവിട്ടിറങ്ങിയതായും യുവതി അഭിമുഖത്തിൽ പറഞ്ഞു.
മാനസികമായി തകർന്ന തന്നോട് ഭർത്താവ് തുടർച്ചയായി അന്വേഷിച്ചപ്പോഴാണ് പീഡന വിവരങ്ങൾ വെളിപ്പെടുത്തിയതെന്ന് യുവതി പറഞ്ഞു.
ഭർത്താവ് തന്ന മാനസിക പിന്തുണയാണ് തുടർന്ന് ജീവിക്കാൻ പ്രേരിപ്പിച്ചതെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലോടെ ഞെട്ടിക്കുന്ന പീഡന പരമ്പരയുടെ കഥകളാണ് ഉദുമയിൽ നിന്ന് പുറത്തുവന്നത്.
യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത് കൂടിയായ തുഫൈൽ യുവതിയെ മറ്റുള്ളവർക്ക് കാഴ്ച വെച്ചത് പണം വാങ്ങിയിട്ടാണോ എന്ന് സംശയമുയർന്നിട്ടുണ്ട്.
നിലവിൽ തുഫൈൽ, അഷ്റഫ്, അബ്ദുൾ റഹിമാൻ എന്ന അന്തുമായി, മുനീർ, ആസിഫ് എന്നിവരാണ് ഭർതൃമതിയെ പീഡിപ്പിച്ച കേസിൽ പ്രതികൾ. യുവതിയുടെ പുതിയ വെളിപ്പെടുത്തലോടെ കേസിലെ പ്രതികളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ട്. സുഫൈലിന്റെ ഭീഷണിക്ക് വഴങ്ങിയാണ് യുവതി പലർക്കുവേണ്ടിയും വഴങ്ങിയത്. ബലാത്സംഗ പരാതിയിൽ ബേക്കൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.