ഫാഷൻ ഗോൾഡ് തട്ടിപ്പ് : കേസ്സുകളുടെ എണ്ണം ഏഴ്

കാലിക്കടവ്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ 3 കേസുകൾ കൂടി റജിസ്റ്റർ ചെയ്തതോടെ എം.സി. ഖമറുദ്ദീൻ എംഎൽഏയ്ക്കെതിരെയുള്ള കേസ്സുകളുടെ എണ്ണം ഏഴായി.

കാടങ്കോട് തുരുത്തി സ്വദേശികളായ 3 പേരിൽ നിന്നും 10 ലക്ഷം രൂപ വീതം  ജ്വല്ലറി നിക്ഷേപമായി തട്ടിയെടുത്ത സംഭവത്തിലാണ് എംഎൽഏയ്ക്കെതിരെ 3 വഞ്ചനാക്കേസ്സുകൾ കൂടി റജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്.

ഇതോടെ ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ എം.സി. ഖമറുദ്ദീനെതിരെ റജിസ്റ്റർ ചെയ്ത കേസ്സുകളുടെ എണ്ണം ഏഴായി ഉയർന്നു. കാടങ്കോട് തുരുത്തി റഹ്മത്ത് മൻസിലിലെ അബ്ദുള്ളയുടെ മകൻ കെ.ഏ. മുഹമ്മദ്, തുരുത്തിയിലെ കുഞ്ഞിമൊയ്തീൻ കുട്ടിഹാജിയുടെ ഭാര്യ ഖദീജ 56, കാടാങ്കോട് സുഹ്്റ ഹൗസിലെ കെ.സി. അബ്ദുൾ റഫീഖ് എന്നിവരുടെ പരാതിയിലാണ് മൂന്ന് കേസുകൾ. 2009 ഡിസംബർ 21-നാണ് കെ.ഏ. മുഹമ്മദ് ഫാഷൻ ഗോൾഡിൽ 10 ലക്ഷം നിക്ഷേപിച്ചത്. 2010 ജൂൺ 22-നാണ് ഖദീജ ജ്വല്ലറിയിൽ 10 ലക്ഷം നിക്ഷേപിച്ചത്.

കാടാങ്കോട്ടെ കെ.സി. അബ്ദുൾ റഫീഖ് 2016 ജൂൺ 8-നാണ് ഫാഷൻ ഗോൾഡിൽ 10 ലക്ഷം രൂപ നിക്ഷേപിച്ചത്. ചന്തേര പോലീസിൽ റജിസ്റ്റർ ചെയ്ത 7 വഞ്ചനാക്കുറ്റക്കേസ്സുകളിലും ടി.കെ. പൂക്കോയ തങ്ങൾ, എം.സി. ഖമറുദ്ദീൻ എന്നിവർ പ്രതികളാണ്.

LatestDaily

Read Previous

നീലേശ്വരത്ത് കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു

Read Next

18 പേർ പീഡിപ്പിച്ചുവെന്ന് ഉദുമ യുവതി