നീലേശ്വരത്ത് കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു

നീലേശ്വരം: പൂവാലംകൈയിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് ഓഫീസ് കെട്ടിടം  ബൈക്കിലെത്തിയ സംഘം അടിച്ചു തകർത്തു.

പൂവൈലംകൈ കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന പ്രിയദർശിനി മന്ദിരത്തിനു നേരെയാണ് ഇന്നലെ രാത്രി 11-15 മണിയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം അഴിച്ചു വിട്ടത്.

പാർട്ടി ഓഫീസിന് കല്ലെറിഞ്ഞ ശേഷം ജനാലച്ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞു.

വെഞ്ഞാറമൂട് കൊലപാതകത്തിന്റെ തുടർച്ചയായി കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കുന്ന സിപിഎം പ്രവർത്തകരാണ് പൂവാലംകൈയിൽ കോൺഗ്രസ് ഓഫീസും അടിച്ചു തകർത്തതെന്ന് സംശയിക്കുന്നതായി കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

ബൈക്കിലെത്തിയ സംഘത്തെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് താമസിക്കുന്നവർ തന്നെയായിരിക്കുമെന്ന് കരുതുന്നു. ബൈക്കിനെക്കുറിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്.

നീലേശ്വരം  കോൺഗ്രസ് മണ്ഡലം ജനറൽ സിക്രട്ടറി കെ. ചന്ദ്രശേഖരൻ നീലേശ്വരം പോലീസിൽ  പരാതി നൽകി.

Read Previous

കുടകിൽ പിടികൂടിയ മയക്കുമരുന്ന് എത്തിച്ചത് കാഞ്ഞങ്ങാട്ട് നിന്ന്

Read Next

ഫാഷൻ ഗോൾഡ് തട്ടിപ്പ് : കേസ്സുകളുടെ എണ്ണം ഏഴ്