കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന്

ഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഉച്ചകഴിഞ്ഞ് 3.30 ന് വെർച്വലായി ചേരും.ചികിത്സയ്ക്കായി വിദേശത്തുള്ള സോണിയാ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്‍റെ പുതുക്കിയ ഷെഡ്യൂൾ യോഗത്തിൽ തീരുമാനിക്കും.

അടുത്ത മാസം 20ന് മുമ്പ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇത് രണ്ടാഴ്ച കൂടി നീട്ടാൻ യോഗത്തിൽ ധാരണയിലെത്തും. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിലാണ് ഇതെന്ന് നേതാക്കൾ പറഞ്ഞു. ഗുലാം നബി ആസാദിന്‍റെ രാജിക്കത്തും യോഗത്തിൽ ചർച്ചയാകും. കത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളിക്കൊണ്ട് പ്രമേയം പാസാക്കാനും യോഗം തീരുമാനിച്ചേക്കും.

Read Previous

ട്വിറ്റർ ഇന്ത്യ ഉദ്യോഗസ്ഥരെ പാർലമെന്ററി സമിതി ചോദ്യം ചെയ്തു

Read Next

അസമിൽ അൽഖ്വയ്ദ ബന്ധമുള്ള 35 പേർ പിടിയിൽ