ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് മൂന്ന് എബിവിപി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ലാൽ, സത്യൻ, ഹരിശങ്കർ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ ആറ്റുകാലിലെ ആശുപത്രിയിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ചികിത്സയ്ക്കായാണ് പ്രതികൾ ആശുപത്രിയിലെത്തിയത്. ഇവരെ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. ഇന്നലെ വൈകിട്ടോടെ കല്ലെറിഞ്ഞ ആറ് പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞിരുന്നു.
യു.ഡി.എഫും ബി.ജെ.പിയും വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് എൽ.ഡി.എഫ് നടത്തിയ ജാഥയ്ക്കിടെ വെള്ളിയാഴ്ച വഞ്ചിയൂരിൽ സി.പി.എം-എ.ബി.വി.പി പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിനിടെ വഞ്ചിയൂർ സിപിഎം കൗൺസിലർ ഗായത്രി ബാബുവിനെ ആക്രമിക്കാൻ ശ്രമം നടന്നിരുന്നു. സംഭവത്തിൽ പ്രതികൾ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതായും കണ്ടെത്തി.
വഞ്ചിയൂർ കൗൺസിലറെ ആക്രമിച്ച ശേഷം പ്രതികൾ വെള്ളിയാഴ്ച വൈകിട്ടാണ് ആറ്റുകാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ശനിയാഴ്ച പുലർച്ചെ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഇവർ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലെറിഞ്ഞ ശേഷം ആശുപത്രിയിൽ തിരിച്ചെത്തി അഡ്മിറ്റ് ആവുകയായിരുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഞായറാഴ്ച പുലർച്ചെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.