ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: നിരക്ഷരരുടെ പാർട്ടിയാണ് ബിജെപിയെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. സ്കൂളുകളുടെ നിർമ്മാണത്തിൽ കെജ്രിവാൾ സർക്കാർ അഴിമതി നടത്തിയെന്ന ബി.ജെ.പിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് സംസ്ഥാനങ്ങളിലെന്ന പോലെ ഡൽഹിയിലെയും സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടാനാണ് ബിജെപി ശ്രമിക്കുന്നത്. ഡൽഹിയിലെ സർക്കാർ സ്കൂളുകൾ പല സ്വകാര്യ സ്കൂളുകളേക്കാളും മെച്ചപ്പെട്ട നിലയിലാണ്. എന്നാൽ അവ അടച്ചുപൂട്ടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, പല സ്കൂളുകളും ഇതിനകം പ്രവർത്തനം നിർത്തി. ബി.ജെ.പി ഭരണത്തിന് കീഴിൽ സ്കൂളുകൾ അടച്ചുപൂട്ടുന്നത് എന്തിനാണെന്ന് അന്വേഷിക്കണം. രാജ്യം വിദ്യാഭ്യാസമില്ലാതെ തുടരണമെന്ന് ആഗ്രഹിക്കുന്ന നിരക്ഷരരുടെ പാർട്ടിയാണ് ബിജെപിയെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ആദ്യം തന്റെ വസതിയില്‍ സി.ബി.ഐ. നടത്തിയ റെയ്ഡുകള്‍ പാഴായതിനാല്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യുടെ ശ്രമം, സിസോദിയ ആരോപിച്ചു.