ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അങ്കാറ: തുർക്കിയിലെ മതവിദ്യാഭ്യാസ സ്ഥാപനങ്ങളെ കളിയാക്കിയെന്നാരോപിച്ച് തുർക്കി പോപ്പ് ഗായിക ഗുല്‍സണ്‍ ചൊളകോളു അറസ്റ്റിൽ. പൊതുജനങ്ങളെ വിദ്വേഷത്തിലേക്ക് നയിക്കുകയും അവരെ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. കഴിഞ്ഞ ഏപ്രിലിൽ ഇസ്താംബൂളിൽ നടന്ന ഒരു പരിപാടിയിൽ നടത്തിയ വിവാദ പരാമർശമാണ് അറസ്റ്റിലേക്ക് നയിച്ചത്.
തന്റെ സഹഗായകരിൽ ഒരാളോട് ഗുൽസന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ‘ഇവന് ഇമാം ഹാതിപ്പില് (മത വിദ്യാലയം) നിന്നും ബിരുദം നേടിയ ആളാണ്, അവിടെ നിന്നുമാണ് ഇവന്റെ വികൃതവശം വരുന്നത്’ എന്നതായിരുന്നു പ്രതികരണം. ഇതിന് പിന്നാലെയാണ് ഗുൽസണെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ വികല സ്വഭാവമുള്ള വ്യക്തിയുമായി ബന്ധിപ്പിച്ചതിന് പിന്നാലെയാണ് ആരോപണങ്ങൾ ഉയർന്നത്.
എന്നാൽ ഗുൽസൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അറസ്റ്റിനെതിരെ അപ്പീൽ നൽകുമെന്നും അഭിഭാഷക എമക് എംറേ പറഞ്ഞു. “ഞാന്‍ വളരെയധികം വര്‍ഷങ്ങളായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന എന്റെ സഹപ്രവര്‍ത്തകനോടാണ് തമാശ പറഞ്ഞിട്ടുള്ളത്. ഇത് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് നമ്മുടെ സമൂഹത്തെ ധ്രുവീകരിക്കാന്‍ ലക്ഷ്യമിടുന്ന വ്യക്തികളാണ്. വീഡിയോയിലെ എന്റെ സംസാരം ആരെയെങ്കിലും വൃണപ്പെടുത്തിയെങ്കിൽ ഞാൻ അതിൽ അവരോട് ക്ഷമ ചോദിക്കുന്നു” എന്ന് ഗുൽസൺ പ്രതികരിച്ചു.