ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുതിർന്ന നേതാവ് ഗുലാം നബി ആസാദിനെ പിന്തുണച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. “ആസാദ് രാജിവച്ച സാഹചര്യം നേതൃത്വം പരിശോധിക്കണം. കോൺഗ്രസിന് നല്ല സേവനം നൽകിയ നേതാവ് രാജിവയ്ക്കുന്നതിൽ എനിക്ക് സങ്കടമുണ്ട്. നാളെ പ്രവർത്തക സമിതി യോഗം ചേരാനിരിക്കെ അദ്ദേഹം രാജിവച്ചത് ദൗർഭാഗ്യകരമാണ്,” അദ്ദേഹം പറഞ്ഞു.
പോകുന്നവർ പോകട്ടെ എന്ന നിലപാട് ശരിയല്ല. അഭിപ്രായവ്യത്യാസങ്ങൾ ചർച്ച ചെയ്യാൻ നേതൃത്വം തയ്യാറാവണം. ഓരോ നേതാവും പോകുമ്പോൾ സന്തോഷിക്കുകയല്ല വേണ്ടത്. ഗുലാം നബി ആസാദ് പാർട്ടി വിട്ടതിന്‍റെ നാല് കാരണങ്ങൾ സോണിയാ ഗാന്ധി പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.