ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: കേരള സ്റ്റേറ്റ് റബ്ബർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (റാബ്കോ) ചെയർമാനായി സിപിഐഎം നേതാവ് കാരായി രാജനെ തിരഞ്ഞെടുത്തു. സി.പി.ഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് കാരായി രാജൻ. ഫസൽ കൊലക്കേസിലെ പ്രതിയാണ്. കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് വരുത്തിയ ശേഷം 2021 നവംബറിലാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനും തലശ്ശേരിയിലേക്ക് മടങ്ങിയത്.
2012 മെയ് 22നാണ് കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും ഫസൽ വധക്കേസിലെ ഗൂഡാലോചനക്കുറ്റം ചുമത്തി സി.ബി.ഐ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. ഒന്നര വർഷത്തെ ജയിൽ വാസത്തിന് ശേഷം 2013 നവംബർ എട്ടിനാണ് രാജനും കാരായി ചന്ദ്രശേഖരനും ജാമ്യം ലഭിച്ചത്.
അതേസമയം എറണാകുളം ജില്ല വിട്ടുപോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ ഇരുവരും ഇരുമ്പനത്താണ് താമസിച്ചിരുന്നത്.